പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
Update: 2019-01-25 11:01 GMT
സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിക്കുകയായിരുന്നു.
ये à¤à¥€ पà¥�ें- സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു
ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു.
രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തെ കടയിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.