“ഇങ്ങനെയാണെങ്കില്‍ ഗോവിന്ദച്ചാമിക്കും നല്‍കേണ്ടി വരും”: നമ്പി നാരായണന് പത്മവിഭൂഷണ്‍ നല്‍കിയവര്‍ വിശദീകരിക്കേണ്ടിവരുമെന്ന് സെന്‍കുമാര്‍
കോടതി പൂര്‍ണമായും നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തിനാണ് പുരസ്കാരം നല്‍കിയതെന്നും സെന്‍കുമാര്‍ ചോദിച്ചു. സെന്‍കുമാര്‍ പറയുന്നത് അബദ്ധമാണെന്ന് നമ്പി നാരായണന്‍
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. പത്മ പുരസ്കാരം നല്‍കാന്‍ നമ്പി നാരായണന്‍ ശാസ്ത്ര രംഗത്ത് എന്ത് സംഭാവനയാണ് നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചു. ഗോവിന്ദച്ചാമിക്കും മറിയം റഷീദക്കും വരും വര്‍ഷം പത്മ പുരസ്കാരം ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. എന്നാല്‍ സെന്‍കുമാറിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത് കൊണ്ടാകും അബദ്ധങ്ങള്‍ പറയുന്നതെന്ന് നമ്പി നാരായണനും പ്രതികരിച്ചു.
നമ്പി നാരാണയണന് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചതിന്‍റെ തൊട്ട് പിറ്റേ ദിവസമാണ് രാഷ്ട്രപതി അംഗീകരിച്ച പട്ടികയ്ക്കെതിരെ മുന്‍ ഡി.ജി.പി തന്നെ രംഗത്ത് വന്നിരിക്കുന്നത്. നമ്പി നാരായണന്‍ എന്ത് സംഭാവനയാണ് രാജ്യത്തിന് നല്‍കിയതെന്ന് ചോദിച്ച സെന്‍കുമാര്‍ അമൃതില്‍ വിഷം ചേര്‍ത്തത് പോലെ ആണ് പുരസ്കാരമെന്നും പരിഹസിച്ചു.
ഐ.എസ്.ആര്‍.ഒയില്‍ നടന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ സമിതിയുടെ പ്രവര്‍ത്തനം നടന്ന് കൊണ്ടരിക്കുന്നതിനിടിയില്‍ പുരസ്കാരം നല്‍കിയത് തെറ്റാണെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ സെന്‍കുമാറിന് അതേ നായണത്തില്‍ മറുപടിയുമായി നമ്പി നാരായണന്‍ രംഗത്ത് വന്നു. ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയെ സുപ്രിംകോടതി നിയോഗിച്ചിരിക്കുന്നത് ചാരക്കേസ് പുരന്വേഷിക്കാനല്ലെന്ന് നമ്പി നാരായണന്‍ തിരിച്ചടിച്ചു. താന്‍ ശാസ്ത്ര രംഗത്ത് നല്‍കിയ സംഭാവനകളെ കുറിച്ചും നമ്പിനാരായണന്‍ സെന്‍കുമാറിന് മറുപടി നല്‍കി.