എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ദയാബായി

സമരത്തിന് പിന്നില്‍ തന്റെ സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്ന് മന്ത്രിമാരും എം.എല്‍.എമാരും പറയുന്നു. അങ്ങനെയുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്നും ദയാബായി മീഡിയവണിനോട് പറഞ്ഞു.

Update: 2019-02-03 07:46 GMT
Advertising

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ദയാബായി. സമരത്തിന് പിന്നില്‍ തന്റെ സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്ന് മന്ത്രിമാരും എം.എല്‍.എമാരും പറയുന്നു. അങ്ങനെയുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്നും ദയാബായി മീഡിയവണിനോട് പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.

Full View

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാറുമായുള്ള ആദ്യ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാനാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ തീരുമാനം.

Tags:    

Similar News