എല്‍.ഡി.എഫിന്‍റെ കേരളായാത്ര; വടക്കന്‍ മേഖലാ ജാഥക്ക് മഞ്ചേശ്വരത്ത് തുടക്കം

കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്ര സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

Update: 2019-02-17 06:03 GMT

എല്‍.ഡി.എഫ് നടത്തുന്ന കേരളായാത്രയുടെ വടക്കന്‍ മേഖലാ ജാഥക്ക് കാസര്‍കോട് മഞ്ചേശ്വരത്ത് തുടക്കമായി. കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്ര സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. എല്‍.ഡി.എഫ് കൺവീനര്‍ എ വിജയരാഘവന്‍, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരം അർപ്പിച്ചാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ഭീകരവാദത്തിന് മതമില്ലെന്നും രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തെ ചെറുക്കണമെന്നും യാത്ര ഉദ്ഘാടനം ചെയ്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Full View

കേന്ദ്ര സർക്കാരിനെയും മോദിയെയും വിമർശിച്ചായിരുന്നു ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്റെ പ്രസംഗം. കാസർകോട് ജില്ലയിലെ വിവിധ മേഖലകളിലൂടെ പര്യടനം നടത്തിയ ശേഷം തൃക്കരിപ്പൂർ മണ്ഡലത്തിലെ സ്വീകരണത്തോടെ ജാഥയുടെ കാസർകോട് ജില്ലയിലെ പര്യടനം അവസാനിക്കും.

Tags:    

Similar News