പുല്‍വാമ ഭീകരാക്രമണം; രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാര്‍ ശ്രമമെന്ന് ഹമീദ് വാണിയമ്പലം

അതീവ സുരക്ഷ മേഖലയില്‍ നുഴഞ്ഞ് കയറി ആക്രമണം നടത്താന്‍ ഭീകരവാദികള്‍ക്ക് സാധിച്ചത് എങ്ങിനെയെന്ന് വിശദമാക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്

Update: 2019-02-20 05:50 GMT

പുല്‍വാമ ഭീകരാക്രമണത്തെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സംഘ്പരിവാറിന്റെ ശ്രമമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. രാഷ്ട്രീയ എതിരാളികളെ കൊന്ന് തള്ളി സി.പി.എം, ആര്‍.എസ്.എസിനെ പോലെയാവരുതെന്നും അദ്ദേഹം പറഞ്ഞു.

Full View

അതീവ സുരക്ഷ മേഖലയില്‍ നുഴഞ്ഞ് കയറി ആക്രമണം നടത്താന്‍ ഭീകരവാദികള്‍ക്ക് സാധിച്ചത് എങ്ങിനെയെന്ന് വിശദമാക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. കേരളത്തില്‍ ഭരണം നടത്തുന്ന പ്രധാന പാര്‍ട്ടി തന്നെയാണ് സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്നത്. ഇത് ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. സവര്‍ണബോധമാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നത്. ഇതിന്റെ തെളിവാണ് സാമ്പത്തിക സംവരണ വിഷയത്തിലുള്ള ഐക്യം. വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ സംവരണ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News