ടി.സിദ്ധീഖ് എം.ഐ ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചു
ഷാനവാസിന്റെ ഭാര്യയില്‍ നിന്ന് അനുഗ്രഹം തേടിയ സിദ്ധീഖ് വയനാട്ടില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും പറഞ്ഞു.
Update: 2019-03-19 10:58 GMT
വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ധീഖ് അന്തരിച്ച എം.ഐ ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സിദ്ധീഖ് ഷാനവാസിന്റെ കൊച്ചിയിലെ വസതിയിലെത്തിയത്. വയനാട്ടില്‍ മികച്ച വിജയം നേടാനാകുമെന്ന് സിദ്ദീഖ് പറഞ്ഞു.
സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെയാണ് ടി. സിദ്ധീഖ് അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായിരുന്ന എം.ഐ ഷാനവാസിന്റെ കൊച്ചിയിലെ വീട്ടിലെത്തിയത്. ഷാനവാസിന്റെ ഭാര്യയില്‍ നിന്ന് അനുഗ്രഹം തേടിയ സിദ്ധീഖ് വയനാട്ടില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും പറഞ്ഞു.
ഷാനവാസിന്റെ പിന്‍ഗാമി എന്ന നിലയില്‍ ടി. സിദ്ധീഖിന്റെ വിജയം ഉറപ്പാണെന്നായിരുന്നു ഷാനവാസിന്റെ ഭാര്യയുടെ പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വയനാട്ടില്‍ പ്രചരണം സജീവമാക്കുമെന്നും ടി. സിദ്ധീഖ് പറഞ്ഞു.