രാഹുലിന് പേടിയെന്ന് സി.പി.എമ്മും ബി.ജെ.പിയും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിച്ചത്

Update: 2019-03-23 13:47 GMT

മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത് അമേഠിയില്‍ പരാജയം പേടിച്ചാണെന്ന് സി.പി.എമ്മും ബി.ജെ.പിയും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജിച്ച തീരുമാനമാണോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് സി.പി.ഐയും വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിച്ചത്. അമേഠിയിലെ പരാജയ ഭീതി കാരണമാണ് വയനാട്ടിലേക്ക് വരുന്നതെന്ന് ഇരുപാര്‍ട്ടികളും പരിഹസിച്ചു. ഇടത് പക്ഷത്തെ നേരിടാനാണോ രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. രാഹുലിന് വേണ്ടി വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നാണ് സി.പി.ഐയുടെ പ്രതികരണം.

Tags:    

Similar News