രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും?

വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടു. ഇക്കാര്യം എ.ഐ.സി.സി യെ അറിയിച്ചു. 

Update: 2019-03-23 08:13 GMT

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടു. ഇക്കാര്യം എ.ഐ.സി.സി യെ അറിയിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുന്നത് പാർട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Full View

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ടി.സിദ്ദിഖിനെ ധരിപ്പിച്ചിട്ടുണ്ടെന്നും സിദ്ദിഖിനും ഇതുതന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അതിന്റെ നേട്ടം ദക്ഷിണേന്ത്യ മുഴുവന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Full View

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ടി.സിദ്ദിഖ് പ്രതികരിച്ചു. രാഹുല്‍ വന്നാല്‍ പിന്‍മാറും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും സിദ്ദിഖ് മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News