‘മോദി തിരുവനന്തപുരത്ത് മത്സരിക്കട്ടേ...’

രാഹുൽ ഗാന്ധിയെ പോലെ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ മോദി തയ്യാറാകുമോയെന്നും തരൂര്‍ ചോദിച്ചു.  

Update: 2019-03-23 10:11 GMT

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിലെ 20 മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് ശശി തരൂര്‍. നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്ന് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ പോലെ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ മോദി തയ്യാറാകുമോയെന്നും തരൂര്‍ ചോദിച്ചു.

ये भी पà¥�ें- രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും?

വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുന്നത് പാർട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്.

ये भी पà¥�ें- രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുര്‍ജേവാല

Tags:    

Similar News