രാഹുല്‍ വയനാടെത്തിയാല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും
യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തിയാല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും. യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ഗ്രൂപ്പ് തര്‍ക്കമുള്‍പ്പെടെയുള്ള പ്രശ്നങ്ങളും ഇതോടെ മാറുമെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ സാധ്യതയണ്ടെന്ന റിപ്പോര്‍ട്ടുകളെ വലിയ ആവേശത്തോടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഏറ്റെടുത്തത്. രാഹുലിന്റെ സാന്നിധ്യം സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പ്രഭാവമുണ്ടാക്കുമെന്നും യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്നും നേതാക്കള്‍ കരുതുന്നു.
വയനാട് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് സജീമായ ഗ്രൂപ്പ് വിഭാഗീയത രാഹുലിന്റെ ആഗമനത്തോടെ മറക്ക്പിന്നിലേക്ക് പോകും. വയനാട്ടില്‍ രാഹുലിന് റെക്കോഡ് ഭൂരിപക്ഷം നേടാനും മറ്റു മണ്ഡലങ്ങില്‍ രാഹുല്‍ പ്രഭാവം മുതലാക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പണിയെടുക്കേണ്ടിവരും. കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൈമെയ് മറന്നിറങ്ങിയാല്‍ ഏത് മണ്ഡലവും ലഭിക്കാവുന്ന കാലാവസ്ഥയാകും ഉണ്ടാക്കുക. ദേശീയ തലത്തില്‍ രാഹുള്‍ ഉള്‍പ്പെടെുന്ന മതേതര മുന്നണിയെ പിന്തുണക്കുന്നവരെന്ന നിലയില്‍ ഇടുതുപക്ഷത്തിന് ഒരു പരിധിക്കപ്പുറം രാഹുലിനെതിരെ ആക്രമണം നടത്താനും കഴിയില്ല. ഈ സാഹചര്യം മറ്റു മണ്ഡലങ്ങളിലും യു.ഡി.എഫിന് ഗുണകരമാകും.