രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സംഭവത്തില്‍ മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2019-03-28 14:00 GMT
Advertising

ആലുവയില്‍ ഫീസ് അടക്കാത്തതിന്റെ പേരിൽ വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Full View

കഴിഞ്ഞ ദിവസമാണ് കാഴ്ച വൈകല്യമുള്ള കുട്ടിയെ അടക്കം ആലുവ സെറ്റില്‍മെന്റ് സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്ത പൊലീസും സ്കൂളിനെതിരെ അന്വേഷണം നടത്തുകയാണ്.

ये भी पà¥�ें- ഫീസടച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത

Tags:    

Similar News