പത്രികാ സമര്‍പ്പണം തുടരുന്നു; കെ സുധാകരനും തുഷാറും ബാലഗോപാലും പത്രിക നല്‍കി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടരുന്നു.

Update: 2019-04-03 07:53 GMT

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടരുന്നു. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാർഥി കെ സുധാകരനും കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലും ഇന്ന് പത്രിക സമര്‍പ്പിച്ചു. വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്ക് ഒപ്പം എത്തിയാണ് പത്രിക നൽകിയത്. കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.

Tags:    

Similar News