ഡീന്‍ കുര്യാക്കോസിന് പിന്തുണ അറിയിച്ച് യുവാക്കളുടെ റോഡ് ഷോ
വിവിധ കക്ഷികളുടെ യുവജനസംഘടനകളുടെ നേതൃത്വത്തിലാണ് ഡീന്‍ കുര്യാക്കോസിന് വോട്ട് അഭ്യര്‍ഥിച്ച് റോഡ് ഷോ നടത്തിയത്
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് പിന്തുണ അറിയിച്ച് യുവാക്കളുടെ റോഡ് ഷോ.യുവ എം.എല്‍എമാരായ റോഷി അഗസ്റ്റിന്, റോജി എം ജോണ്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത്, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് എന്നിവരാണ് റോഡ് ഷോ നയിച്ചത്.
ഇടുക്കി കട്ടപ്പനയില്‍ ഉച്ചയ്ക്ക്ശേഷം യു.ഡി.എഫിന്റെ വിവിധ കക്ഷികളുടെ യുവജനസംഘടനകളുടെ നേതൃത്വത്തിലാണ് ഡീന്‍ കുര്യാക്കോസിന് വോട്ട് അഭ്യര്‍ഥിച്ച് റോഡ് ഷോ നടത്തിയത്. ഡീന്‍കുര്യാക്കോസും വോട്ട് അഭ്യര്‍ഥിച്ച് റാലിക്ക് മുമ്പില്‍ അണിനിരന്നു. ഇടുക്കി എം.എല്‍എയും കേരളാ കോണ്‍ഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്, അങ്കമാലി എം.എല്‍.എ റോജി എം ജോണ്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് ടി അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണി എന്നിവരാണ് ഡീന്‍ കുര്യാക്കോസിനായി വോട്ട് അഭ്യര്‍ത്ഥിച്ച് മുന്‍പന്തിയിലുണ്ടായിരുന്ന യുവനിര. റാലിക്ക് മുമ്പായി യു.ഡി.എഫ് യുവജനസംഘടനകളുടെ യുവജനസംഗമവും സംഘടിപ്പിച്ചു.