തെരഞ്ഞെടുപ്പിന് കൂടുതല്‍ ആവേശമായി; ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ഗാനത്തിന്‍റെ വീഡിയോ സി.ഡി ഗവര്‍ണര്‍ പി.സദാശിവമാണ് പ്രകാശനം ചെയ്തത്.

Update: 2019-04-03 13:46 GMT

തെരഞ്ഞെടുപ്പിന് ആവേശം പകരുന്നതിനായി കേരളത്തിന്‍റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. ഗാനത്തിന്‍റെ വീഡിയോ സി.ഡി ഗവര്‍ണര്‍ പി.സദാശിവമാണ് പ്രകാശനം ചെയ്തത്. വോട്ടെടുപ്പിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനാണ് പാട്ട് പുറത്തിറക്കിയത്.

ജനങ്ങളെ വോട്ടവകാശത്തിന്‍റ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്കരിച്ച സ്വീപ് പദ്ധതിയുടെ ഭാഗമായാണ് വീഡിയോ ഗാനം പുറത്തിറക്കിയത്. ഐ.എം.ജി ഡയറക്ടര്‍ കെ.ജയകുമാറാണ് ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മാത്യു ഇട്ടി സംഗീതം നല്‍കിയ ഗാനം ആലപിച്ചത് കെ.എസ് ചിത്രയാണ്.

സര്‍ഗാത്മകമായ പ്രവര്‍ത്തികളുമായി മുന്നോട്ടു പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് ഗാനത്തിന്‍റെ നിര്‍മാണം.

Tags:    

Similar News