വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം

Update: 2026-01-28 05:14 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിന് എതിരെയാണ് നോട്ടീസ് വി. ജോയ് എംഎൽഎ നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു. പൊതുജനമധ്യത്തിൽ അവഹേളിച്ചു. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.

പി.പി ചിത്തരഞ്ജൻ എംഎൽഎയാണ് വിദ്യാഭ്യാസ മന്ത്രിയെ അധിക്ഷേപിച്ചത് നിയമസഭയിൽ ഉന്നയിച്ചത്. ചോദ്യോത്തര വേളയിൽ അല്ല ഉന്നയിക്കേണ്ടതെന്ന് സ്പീക്കർ. ചെയറിനോട് കുറച്ചുകൂടി ആദരവ് വേണമെന്നും ചിത്തരഞ്ജനോട് സ്പീക്കർ.

ആദ്യമായാണ് പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ് സഭയിൽ വരുന്നത്.  സഭയുടെ കീഴ്വഴക്കങ്ങളും മര്യാദകളും ലംഘിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നടപടി വി ജോയ് പറഞ്ഞു. ശവൻ എന്നാണ് പ്രതിപക്ഷ നേതാവ് വി ശിവൻകുട്ടിയെ വിളിച്ചത്. ഇവനെ പോലത്തെയാളുകൾ എന്നും പ്രയോഗിച്ചു. ഇത്തരം വാക്കുകൾ ഉപയോഗിക്കാമോയെന്നും ചോദ്യം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News