കാസർകോട് ലോക്സഭ മണ്ഡലം; സ്ഥാനാർഥികളെ അംഗീകരിച്ചു

9 സ്ഥാനാർഥികളുടെ പട്ടികയാണ് അംഗീകരിച്ചത്

Update: 2019-04-05 16:49 GMT

കാസർകോട് ലോക്സഭ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച 11 സ്ഥാനാർത്ഥികളുടേയും പത്രിക സൂക്ഷ്മ പരിശോധനയിൽ അംഗീകരിച്ചതായി ജില്ലാ വരണാധികാരിയായ കളക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു. എന്നാലിതില്‍, ഡമ്മി സ്ഥാനാർഥികളായിരുന്ന സി.എച്ച് കുഞ്ഞമ്പു (സി.പി.എം), സഞ്ജീവ ഷെട്ടി (ബി.ജെ.പി) എന്നിവർ പത്രിക പിൻവലിച്ചു. നിലവിൽ മുഖ്യധാര പാര്‍ട്ടികളുടെ സ്ഥാനാർഥികൾ ഉള്‍പ്പടെ ഒന്‍പത് പേരടങ്ങുന്ന പട്ടികയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

1. കെ.പി സതീഷ് ചന്ദ്രൻ (സി.പി.എം)

2. രാജ് മോഹൻ ഉണ്ണിത്താൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ)

3. രവീശതന്ത്രി കുണ്ടാർ (ബി.ജെ.പി)

4. അഡ്വ ബഷീർ ആലടി (ബി.എസ്.പി)

5. ഗോവിന്ദൻ ബി ആലിൻതാഴെ (അംബേദ്ക്കറിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)

6. സജി (സ്വതന്ത്രൻ)

7. നരേന്ദ്രകുമാർ കെ (സ്വതന്ത്രൻ)

8. രണദിവൻ ആർ.കെ (സ്വതന്ത്രൻ)

9. രമേശൻ ബന്തടുക്ക (സ്വതന്ത്രൻ)

ഡപ്യൂട്ടി കളക്ടർ (ഇലക്ഷൻ) വി.പി അബ്ദുറഹ്മാൻ, കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Tags:    

Similar News