തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ സൂക്ഷ്മ പരിശോധന പൂർത്തിയായി

പത്രിക പിൻവലിക്കാനുള്ള സമയപരിധി ഏപ്രിൽ എട്ടിന് അവസാനിക്കും

Update: 2019-04-05 15:16 GMT

നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളിൽ യഥാക്രമം 18ഉം 21ഉം സ്ഥാനാർഥികൾ. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഏപ്രിൽ എട്ടിന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.

ബി.ജെ.പി യുടെയും ഇടതുമുന്നണിയുടെയും ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകൾ മാത്രമാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. കോൺഗ്രസിനും ബി.എസ്.പിക്കും ഡമ്മി സ്ഥാനാർഥികളില്ലായിരുന്നു.

സ്ഥാനാർത്ഥികളുടെ വിവരങ്ങൾ:– തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം

ദേശീയ സംസ്ഥാന പാർട്ടികൾ – സി. ദിവാകരൻ (സി.പി.ഐ), ശശി തരൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), കുമ്മനം രാജശേഖരൻ (ബി.ജെ.പി), കിരൺ കുമാർ എസ്.കെ (ബി.എസ്.പി). മറ്റു രജിസ്റ്റേർഡ് പാർട്ടികൾ - ഗോപകുമാർ. എ (ഡി.എച്ച്.ആർ.എം), പി. കേരളവർമ്മ രാജ (പ്രവാസി നിവാസി പാർട്ടി), മിനി. എസ് (എസ്.യു.സി.ഐ). സ്വതന്ത്ര സ്ഥാനാർത്ഥികൾ - ബിനു. ഡി, ക്രിസ്റ്റഫർ ഷാജു, ദേവദത്തൻ, ജെയിൻ വിൽസൺ, ജോണി തമ്പി, മനാഫ്. എം, മിത്ര കുമാർ. ജി, ശശി ടി., സുബി, സുശീലൻ, വിഷ്ണു എസ്. അമ്പാടി.

Advertising
Advertising

സ്ഥാനാർത്ഥികളുടെ വിവരങ്ങൾ:– ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം

ദേശീയ സംസ്ഥാന പാർട്ടികൾ – എ. സമ്പത്ത് (സി.പി.എം), അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ശോഭന കെ.കെ (ബി.ജെ.പി), വിപിൻ ലാൽ. എൽ.എ(ബി.എസ്.പി). മറ്റു രജിസ്റ്റേർഡ് പാർട്ടികൾ – അജ്മൽ ഇസ്മയിൽ (എസ്.ഡി.പി.ഐ), മാഹീൻ മുഹമ്മദ് (പി.ഡി.പി), ഷൈലജ റ്റി. (ഡി.എച്ച്.ആർ.എം). സ്വതന്ത്ര സ്ഥാനാർത്ഥികൾ – അജിത് കുമാർ ജി.ടി, അനിത, ബദറുദീൻ. എ, ദേവദത്തൻ, ഗോവിന്ദൻ നമ്പൂതിരി, മനോജ്. എം, മോഹനൻ, പ്രകാശ്, പ്രകാശ്. എസ്, പി. രാംസാഗർ, സതീഷ് കുമാർ, സുനിൽ സോമൻ, സുരേഷ് കുമാർ. പി, വിവേകാനന്ദൻ.

Tags:    

Similar News