കെ സുധാകരന്‍റെ പ്രചാരണ വീഡിയോ വിവാദത്തില്‍

ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു.

Update: 2019-04-09 14:45 GMT

കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുറത്തിറക്കിയ വീഡിയോയെ ചൊല്ലി വിവാദം കനക്കുന്നു. ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും വ്യാജ പ്രചാരണത്തെയും ചെറുക്കുകയാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

കെ.സുധാകരന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന എതിരാളികളുടെ പ്രചാരണത്തിന് മറുപടി നല്‍കാനാണ് കണ്ണൂരിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി വീഡിയോ നിര്‍മ്മിച്ച് പുറത്തിറക്കിയത്. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ കെ.സുധാകരനെ തിരിഞ്ഞ് കുത്തുകയാണ്. വീഡിയോയ്ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ രംഗത്തെത്തി.

Advertising
Advertising

Full View

ഇറച്ചിവെട്ട് തൊഴിലാളികളെ ആക്ഷേപിക്കുന്നതാണ് വീഡിയോ എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തെയും വ്യാജ പ്രചാരണങ്ങളെയും തുറന്ന് കാട്ടുകയാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്തായാലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫിന്‍റെയും കെ.സുധാകരന്‍റെയും ഔദ്യോഗിക പേജുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

Tags:    

Similar News