ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

എല്ലാ സര്‍വീസുകളും സാധാരണ പോലെ നടത്താന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി

Update: 2026-02-11 16:15 GMT

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ദിനമായ വ്യാഴാഴ്ച ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. സാധാരണ പോലെ എല്ലാ സര്‍വീസുകളും നടത്താന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ബസ് തടഞ്ഞാല്‍ പൊലീസിന്റെ സഹായം തേടാമെന്നും അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കണം. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ പൊലീസ് സഹായം തേടണം. മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാതെ ആശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലറില്‍ പറയുന്നു.

ഇന്ന് അര്‍ധരാത്രി മുതലാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തൊഴില്‍കോഡുകളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി 10 തൊഴിലാളി സംഘടനകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News