ന്യൂസ് ചാനലുകളിലെ പ്രീപോൾ സർവേ നിരോധിക്കണം; പരാതി നൽകി കോൺഗ്രസ്

കെപിസിസി അംഗം ജെ.എസ് അഖിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്

Update: 2026-04-03 06:21 GMT

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂസ് ചാനലുകളിലെ പ്രീപോൾ സർവേ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. കെപിസിസി അംഗം ജെ.എസ് അഖിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.

'ഇതിനോടകം പുറത്തുവിന്ന സർവേകൾ സുതാര്യമോ ശാസ്ത്രീയമോ അല്ലെന്നും സർവേകൾ വോട്ടർമാരുടെ മനോഭാവത്തെയും തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ.

 ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ വോട്ടെടുപ്പ്. 140 അംഗ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ മാർച്ച് 15നാണ് പ്രഖ്യാപിച്ചത്. 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. കൂടുതൽ സ്ഥാനാർഥികൾ കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിലാണ്.13 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്‌.ഏറ്റവും കുറവ് ചവറ, നാട്ടിക, മാനന്തവാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ് മൂന്ന് സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ ഉള്ളത്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News