എല്ലാ മണ്ഡലങ്ങളിലെയും യു.ഡി.എഫിന്റെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനല്ലെന്ന് മുല്ലപ്പള്ളി

വരും ദിവസങ്ങളിൽ ഇത് പരിഹരിച്ച് മുന്നോട്ട് പോകു‌മെന്നും മുല്ലപ്ലള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Update: 2019-04-13 07:46 GMT

എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തനല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വരുംദിവസങ്ങളില്‍ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ സമയം ശശി തരൂര്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചു. തിരുവനന്തപുരം, കോഴിക്കോട്,വടകര, പാലക്കാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തില്‍ പോരായ്മയുണ്ടെന്ന പരാതികള്‍ ഉയര്‍ന്നതിനെ സ്ഥിരീകരിക്കുകയാണ് മുല്ലപ്പള്ളി ഇന്ന് ചെയ്തത്.

Advertising
Advertising

രമേശ് ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങി നേതൃ തലത്തിലുള്ളവര്‍ തന്നെ പരാതി ഉയര്‍ന്ന മണ്ഡലങ്ങളുടെ മേല്‍നോട്ട ചുമതല ഏറ്റെടുത്ത് പരിഹാര നടപടികള്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പ്രവ‍ര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശശി തരൂര്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ നേതൃത്വം ഇന്നും നിഷേധിച്ചു. 16ന് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കു. 17 ന് വയനാട് മണ്ഡലത്തിലാണ് രാഹുലിന്റെ പര്യടനം.

Tags:    

Similar News