പ്രചാരണ വീഡിയോയുടെ പേരില്‍ വ്യക്തിഹത്യയെന്ന് കണ്ണൂരിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍

സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Update: 2019-04-17 03:37 GMT
Advertising

തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയുടെ പേരില്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയുമായി കണ്ണൂരിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Full View

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുളള പ്രചാരണ വീഡിയോയ്ക്ക് എതിരെയാണ് എല്‍.ഡി.എഫ് പരാതിയുമായി രംഗത്തെത്തിയത്. വീഡിയോ സ്ത്രീ വിരുദ്ധവും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്യുന്നതുമാണന്നാണ് എല്‍.ഡി.എഫിന്റെ പരാതി. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരനെതിരെ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധം പ്രചാരണം നടത്തുന്നുവെന്നാരോപിച്ചാണ് യു.ഡി.എഫ് പരാതി നല്‍കിയത്.

Tags:    

Similar News