‘മോദിയുടെ പ്രസംഗം പഴയ ആര്‍.എസ്.എസ് പ്രചാരകിന്റെ രീതിയിലേക്ക് എത്തി’ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2019-04-19 11:32 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയുടെ പ്രസംഗം പഴയ ആര്‍.എസ്.എസ് പ്രചാരകിന്റെ രീതിയിലേക്ക് എത്തിയെന്നാണ് സൂചിപ്പിക്കുന്നതെന്ന് പിണറായി വിജയന്‍. ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നവരെ കേസിൽ കുടുക്കുന്നുവെന്നാണ് ആരോപണം, എന്നാൽ അങ്ങനെയൊരു സംഭവം പോലും നാട്ടിൽ ഉണ്ടായിട്ടില്ല. ഒരു പ്രധാനമന്ത്രിക്ക് ചേർന്ന പ്രസ്താവനയല്ല ഇത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

ഇവിടെ പശുവിന്‍റെ പേരിലും വീട്ടില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണത്തിന്‍റെ പേരിലും കൊലപാതകം നടന്നു. രാജ്യം അതിനെയോര്‍ത്ത് അപലപിച്ചു. ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്ന നിലക്ക് നിങ്ങളുടെ നാക്ക് ഒരിക്കലെങ്കിലും അനങ്ങിയോ. നിങ്ങള്‍ രാജ്യത്തിന്‍റെ ഭരണഘടനയെ മാനിക്കുന്നില്ല. മതനിരപേക്ഷത ഉണ്ടാവരുത് എന്ന് നിങ്ങളാഗ്രഹിക്കുന്നു. പക്ഷെ, നിങ്ങളുടെ എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കുന്ന ജനങ്ങളാണ് രാജ്യത്തുള്ളത്. ബി.ജെ.പി നാസിസത്തിന്‍റെ തത്വശാസ്ത്രം അംഗീകരിച്ചു. മറ്റു മതക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചു. അതിന്‍റെ ഭാഗമായിരുന്നു ഗര്‍ വാപസി. പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News