കൃപേഷിന്‍റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായി

ഹൈബി ഈഡൻ എം.എൽ.എയുടെ തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി 44 ദിവസം കൊണ്ടാണ് വീട് യാഥാർഥ്യമാക്കിയത്.

Update: 2019-04-19 07:45 GMT

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഹൈബി ഈഡൻ എം.എൽ.എയുടെ തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി 44 ദിവസം കൊണ്ടാണ് വീട് യാഥാർഥ്യമാക്കിയത്. കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു.

സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമായത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടിൽ നിന്നും കൃപേഷിന്റെ കുടുംബം പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തി. തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ഇതൊന്നും കാണാൻ മകനില്ലെന്ന ദുഖമാണ് കൃപേഷിന്റെ അച്ഛൻ കൃഷ്ണന്.

Advertising
Advertising

Full View

തണൽ ഭവന പദ്ധതിയിൽ ഹൈബി നിർമ്മിച്ച 30മത്തെ വീടാണ് കൃപേഷിന്റത്. ഏകദേശം 1100 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് ശുചിമുറികളോട് കൂടിയ കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളയും എല്ലാം അടങ്ങുന്ന കൃപേഷിന്റെ ഈ സ്വപ്നഭവനം യാഥാർഥ്യമായത് 44 ദിവസം കൊണ്ടാണ്.

Full View
Tags:    

Similar News