ഡീന്‍ കുര്യാക്കോസിനായി വോട്ടഭ്യര്‍ത്ഥിച്ച് കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛന്‍മാര്‍ ഇടുക്കിയില്‍

മഴ മൂലം ഡീന്‍ കുര്യാക്കോസിനായി വോട്ട് ചോദിക്കാന്‍ ഉമ്മന്‍ചാണ്ടി വേദിയിലെത്തിയത് ഏറെ വൈകിയെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി ആഞ്ഞടിച്ചു.

Update: 2019-04-21 03:23 GMT
Advertising

കലാശക്കൊട്ടിന് മുമ്പ് ശക്തിപ്രകടനവുമായി ഇടുക്കിയില്‍ യു.ഡി.എഫ് റോഡ് ഷോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച ഇടതുമുന്നണിക്ക്, ഇടുക്കിയിലെ വോട്ടര്‍മാര്‍ ഇത്തവണ പലിശ സഹിതം മറുപടി നല്‍കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Full View

കട്ടപ്പനയില്‍ മഴ തിമിര്‍ത്ത് പെയ്തപ്പോള്‍ നിശ്ചയിച്ചതിലും വൈകിയാണ് റോഡ് ഷോ ആരംഭിച്ചത്. എങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആവേശം അല തല്ലി. മഴ മൂലം ഡീന്‍ കുര്യാക്കോസിനായി വോട്ട് ചോദിക്കാന്‍ ഉമ്മന്‍ചാണ്ടി വേദിയിലെത്തിയത് ഏറെ വൈകിയെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി ആഞ്ഞടിച്ചു. നരേന്ദ്ര മോദിയെ താഴെയിറക്കി രാഹുല്‍ഗാന്ധിയെ വാഴിക്കണം. ഇന്ത്യയുടെ ഭാവിക്ക് കോണ്‍ഗ്രസ് അനിവാര്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിലും, കര്‍ഷകാത്മഹത്യയിലും ഇടുക്കിയെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചു. കസ്തൂരി രംഗന്‍ വിഷയത്തിയത്തില്‍ ഇടുക്കിയിലെ വോട്ടര്‍മാരെ അഞ്ച് വര്‍ഷം മുമ്പ് കബളിപ്പിച്ചവര്‍ക്ക് ഇത്തവണ അതേ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും അച്ഛന്‍മാരായ കൃഷ്ണനും സത്യനാരായണനും ഡീന്‍ കുര്യക്കോസിനായി വോട്ടഭ്യര്‍ഥിച്ച് ഇടുക്കിയിലെത്തി.

Tags:    

Similar News