കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

കാസര്‍കോട് മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 19ല്‍ ആണ് കള്ളവോട്ട് നടന്നത്.കള്ളവോട്ട് തടയുന്നതില്‍ പോളിങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ച പറ്റി

Update: 2019-04-29 06:32 GMT

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നെന്ന് ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 19ല്‍ ആണ് കള്ളവോട്ട് നടന്നത്. ഭീഷണിയുണ്ടായിരുന്നെങ്കില്‍ പോളിങ് ഓഫീസര്‍ ഡയറിയില്‍ രേഖപ്പെടുത്തേണ്ടിയിരുന്നു. കള്ളവോട്ട് തടയുന്നതില്‍ പോളിങ്ങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ച പറ്റി. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.

Full View

കള്ളവോട്ട് ചെയ്തെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടിക്കാറാം മീണ പറഞ്ഞു. കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മീണ പറഞ്ഞു.

ये भी पà¥�ें- കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്

Tags:    

Similar News