ഇടത് കോട്ടയില്‍ ചരിത്രം കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

വിജയം കാസർകോട്ടെ ജനാധിപത്യ വിശ്വാസികൾക്ക് സമർപ്പിക്കുന്നെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം

Update: 2019-05-23 16:10 GMT
Advertising

ഇടത് കോട്ടയായ കാസര്‍കോട് മണ്ഡലത്തില്‍ ചരിത്രം കുറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താൻ . 40,000 ലധികം വോട്ടുകള്‍ക്കാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രൻ പരാജയപ്പെട്ടത്.

തുടർച്ചയായ 35 വർഷത്തെ ഇടത് അധിപത്യത്തിനാണ് കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താൻ അന്ത്യം കുറിച്ചത്. യു.ഡി.എഫ് കണക്കാക്കിയ ഭൂരിപക്ഷത്തേക്കാൾ ഇരട്ടി വോട്ടിനാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ ജയം.

വിജയം കാസർകോട്ടെ ജനാധിപത്യ വിശ്വാസികൾക്ക് സമർപ്പിക്കുന്നെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. മണ്ഡലത്തിൽ ഉറച്ച വിജയ പ്രതീക്ഷയിലായിരുന്നു സി.പി.എം. കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ കല്യാശ്ശേരി പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തതും ഉദുമ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചതിലധികം ലീഡ് നേടിയതുമാണ് എല്‍.ഡി.എഫിന് തിരിച്ചടിയായത് . തോൽക്കില്ലെന്നുറപ്പിച്ച മണ്ഡലത്തിൽ, മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും യു.ഡി.എഫ് തരംഗത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനോട് സതീഷ് ചന്ദ്രന്‍ പൊരുതിത്തോറ്റു.

Full View
Tags:    

Similar News