ഇടുക്കിയില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ഡി.ജെ.എസില്‍ പൊട്ടിത്തെറി

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ട് ലഭിച്ചെങ്കില്‍ ഇത്തവണത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 78648 വോട്ടുകള്‍ മാത്രമാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ബിജുകൃഷ്ണന് നേടാനായത്

Update: 2019-05-25 12:31 GMT
Advertising

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെ ബി.ഡി.ജെ.എസില്‍ പൊട്ടിത്തെറി. ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിച്ച ബിജു കൃഷ്ണനാണ് സ്വന്തം പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബി.ഡി.ജെ.എസില്‍നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പിന്തുണ നല്‍കിയെന്നും ബിജുകൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടതോടെയാണ് ബി.ഡി.ജെ.എസിലെ പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നു തുടങ്ങിയത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ട് ലഭിച്ചെങ്കില്‍ ഇത്തവണത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 78648 വോട്ടുകള്‍ മാത്രമാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ബിജുകൃഷ്ണന് നേടാനായത്. ബി.ഡി.ജെ.എസ് നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും കാലുവാരലാണ് ഈ ഗതി ഉണ്ടാക്കിയതെന്നാണ് സ്ഥാനാര്‍ഥിയുടെ തുറന്നുപറച്ചില്‍.

തെരഞ്ഞെടുപ്പില്‍ സാമ്പത്തിക സഹായം പോലും വേണ്ടത്ര ലഭിച്ചില്ല ബി.ഡി.ജെ.എസിന് പ്രസക്തിപോലും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ നിലപാടും പ്രതികൂലമായി ബാധിച്ചെന്നും ബിജുകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News