കേരള പൊലീസ് ഇനി ടിക്‍ടോക്കിലും...

മുന്നറിയിപ്പുകളും ബോധവൽക്കരണ വീഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി ടിക് ടോക്കിലൂടെയും കേരള പൊലീസ് ജനങ്ങളുമായി പങ്കുവെയ്ക്കും

Update: 2019-07-30 12:40 GMT

സോഷ്യല്‍ മീഡിയയിലെ ഏറ്റവും നല്ല ട്രോളുകള്‍ക്ക് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ.. കേരള പൊലീസ്.. പൊലീസുകാരോട് എത്ര ദേഷ്യമുള്ളവരാണെങ്കിലും അവര്‍പോലും കേരള പൊലീസിന്‍റെ ഫെയ്‍സ്ബുക്ക് പേജിന്‍റെ ആരാധകരാണിന്ന്. ഫെയ്‍സ്ബുക്കില്‍ മാത്രമല്ല, ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണിന്ന് കേരള പൊലീസ്. ഇപ്പോഴിതാ പ്രായഭേദമന്യേ എല്ലാവരുടെയും ഹരമായ ടിക് ടോക്കിലും സാന്നിധ്യമുറപ്പിച്ചിരിക്കുകയാണ് കേരള പൊലീസ്.

മുന്നറിയിപ്പുകളും ബോധവൽക്കരണ വീഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി ടിക് ടോക്കിലൂടെയും കേരള പൊലീസ് ജനങ്ങളുമായി പങ്കുവെയ്ക്കും. ഇതിലൂടെയുള്ള നിയമലംഘനങ്ങളെയും മോശം പ്രവണതകളെയും നിരീക്ഷിക്കാന്‍ കൂടിയാണ് ഈ അക്കൌണ്ട് എന്നും തങ്ങളുടെ ഫെയ്‍സ്ബുക്ക് പേജിലൂടെ കേരള പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോക്കിലും കേരള പൊലീസ് സാന്നിധ്യമുറപ്പിക്കുന്നുവെന്ന വാര്‍ത്ത എന്തായാലും ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിട്ടുള്ളത്.

Advertising
Advertising

ട്രോളുകളിലൂടെയും നർമ്മം നിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ കേരള പോലീസിന്റെ ഫെയ്‍സ് ബുക്ക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികം ഫോളോവർമാരുമായി ലോകത്തിലെ തന്നെ പോലീസ് പേജുകളിൽ ഒന്നാമതാണ്.

എ‍.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ. ബി.റ്റി, ബിമൽ. വി.എസ്, കമൽനാഥ്. കെ.ആർ, സന്തോഷ്.പി.എസ് എന്നിവരാണുള്ളത്.

കേരള പോലീസ് ഇനി ടിക് ടോക്കിലും: നവമാധ്യമ രംഗത്ത് ചുവടുവയ്പ്പ് നടത്തിയ കേരള പോലീസ് ഫേസ്ബുക്കിലും ട്വിറ്ററിലും...

Posted by Kerala Police on Tuesday, July 30, 2019

കേരള പോലീസിന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

നവമാധ്യമ രംഗത്ത് ചുവടുവെയ്പ്പ് നടത്തിയ കേരള പോലീസ് ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും മാത്രമല്ല.. യുവജനതയുടെ ഹരമായ ടിക് ടോക്കിലും അക്കൗണ്ട് തുറന്നിരിക്കുകയാണ്. മുന്നറിയിപ്പുകളും ബോധവൽക്കരണ വീഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി ടിക് ടോക്കിലൂടെയും ജനങ്ങളുമായി പങ്കുവെയ്ക്കും. ഇതിലൂടെയുള്ള നിയമലംഘനങ്ങളെയും മോശം പ്രവണതകളെയും പോലീസ് നിരീക്ഷിക്കുകയും ചെയ്യും.

മിന്നിച്ചേക്കണേ...

Tags:    

Similar News