മഴക്ക് ശേഷം ജലജന്യ രോഗങ്ങള്‍ കൂടുന്നു

വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവയാണ് കൂടുതല്‍

Update: 2019-08-22 05:22 GMT

മഴക്ക് ശേഷം ജലജന്യ രോഗങ്ങള്‍ കൂടുന്നു. വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവയാണ് കൂടുതല്‍. മുപ്പത്തി അയ്യായിരം പേരാണ് വയറിളക്കരോഗങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. വിവിധ പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് ഈ മാസം 30 പേര്‍ മരിച്ചു.

കഴിഞ്ഞ പ്രളയകാലത്ത് എലിപ്പനിയായിരുന്നു വില്ലന്‍. ഇത്തവണ എലിപ്പനി കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ 246 എലിപ്പനി കേസുകളായിരുന്നെങ്കില്‍ ഇപ്പോള്‍ 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണ നിരക്കും കുറവാണ്. അതേസമയം വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവും കൂടുതലാണ്. 35304 പേര്‍ വയറിളക്കരോഗങ്ങളെ തുടര്‍ന്ന് ഈ മാസം ചികിത്സ തേടിയത്. 100 പേര്‍ക്ക് മഞ്ഞപ്പിത്തം. 391 പേര്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തി. മഴക്കെടുതിക്കൊപ്പം ശുദ്ധമായ കുടിവെള്ളത്തിന്‍റെ കുറവ് രൂക്ഷമാണ്.

Full View

എലിപ്പനി പ്രതിരോധത്തില്‍ ശ്രദ്ധ വെച്ചതു പോലെ ഭക്ഷണത്തിലൂടെ പടരുന്ന അസുഖങ്ങള്‍ തടയാന്‍ മുന്‍കയ്യെടുക്കുക, ശുദ്ധ ജലം ഉറപ്പുവരുത്തുക ഇതൊക്കെയാണ് പരിഹാരങ്ങള്‍.

Tags:    

Similar News