യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം: കെ.എസ്‌.യു വനിതാ പ്രവര്‍ത്തകര്‍ക്കെതിരെയും വധശ്രമത്തിന് കേസ്

Update: 2019-12-01 05:45 GMT
Advertising

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിൽ കെ.എസ്.യു വനിതാ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്.എഫ്.ഐ പ്രവർത്തകനായ ഭഗതിനെ മർദിച്ചതിനാണ് കേസ്. ഹോസ്റ്റലിൽ അക്രമം നടത്തിയ മഹേഷിനെ കണ്ടെത്താൻ ഇതുവരെ പൊലീസിനായില്ല.

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിനികളായ ആര്യ എസ് നായർ, നക്ഷത്ര, ഐശ്വര്യ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ കൂടാതെ മറ്റ് 5 കെ.എസ്.യു പ്രവർത്തകർക്കെതിരെ കൂടി 308 പ്രകാരം കേസുണ്ട്. എസ്.എഫ്.ഐ പ്രവർത്തകനായ ഭഗത്താണ് കേസിലെ പരാതിക്കാരൻ. കെ.എസ്.യു നേതാവ് അമലിനെ മർദ്ദിച്ചതിന് കണ്ടാലറിയാവുന്ന മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

വനിതാ പ്രവർത്തകരെ മനപ്പൂർവം കേസിൽ കുടുക്കിയതാണെന്ന് കെ.എസ്.യു ആരോപിച്ചു. അതേസമയം ഗവൺമെൻറ് ഹോസ്റ്റലിൽ അക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത എട്ടപ്പൻ മഹേഷിനെ പൊലീസിന് പിടികൂടാനായില്ല. മഹേഷിനായി തിരച്ചിൽ ഊർജിതമാക്കിയതായാണ് പൊലീസിന്റെ വിശദീകരണം.

Full View
Tags:    

Similar News