മെഡി. കോളജ് ഐ.സി.യു പീഡനം: ഡോ. കെ.വി പ്രീതിക്ക് വീഴ്ച പറ്റിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

താൻ പറഞ്ഞ കാര്യങ്ങളൊന്നും അന്വേഷണത്തിൽ മുഖവിലയ്‍ക്കെടുത്തില്ലെന്നും പുനരന്വേഷണം ആവശ്യപ്പെടുമെന്നും അതിജീവിത മീഡിയവണിനോട് പറഞ്ഞു

Update: 2024-05-04 02:54 GMT
Editor : Shaheer | By : Web Desk

കോഴിക്കോട് മെഡിക്കല്‍ കോളജ്

Advertising

കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ ഡോക്ടർ കെ.വി പ്രീതിക്കു വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ പ്രീതി രേഖപ്പെടുത്തിയെന്നും അവര്‍ക്കെതിരെ തുടർനടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താൻ പറഞ്ഞ കാര്യങ്ങളൊന്നും അന്വേഷണത്തിൽ മുഖവിലയ്‍ക്കെടുത്തില്ലെന്നും പുനരന്വേഷണം ആവശ്യപ്പെടുമെന്നും അതിജീവിത മീഡിയവണിനോട് പറഞ്ഞു.

പരിശോധിക്കുമ്പോൾ കൂടെയുണ്ടായിരുന്ന ജൂനിയർ ഡോക്ടറുടെ മൊഴി പ്രീതിയുടെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൊണ്ട് ഡോ. പ്രീതിക്കെതിരെ തുടർനടപടി വേണ്ട. എന്നാൽ, അതിജീവിത പറഞ്ഞ കാര്യങ്ങൾ ഡോക്ടർ രേഖപ്പെടുത്തിയില്ലെന്ന് സീനിയർ നഴ്സ് അനിത മൊഴി നൽകിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, താൻ പറഞ്ഞ കാര്യങ്ങളൊന്നും അന്വേഷണത്തിൽ മുഖവിലയ്‍ക്കെടുത്തില്ലെന്നും തൻ്റെയും ബന്ധുക്കളുടെയും മൊഴി കണക്കിലെടുക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അതിജീവിത പ്രതികരിച്ചു. പ്രീതിക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടന്നില്ല. ഇവര്‍ക്കൊപ്പം പരിശോധനയ്ക്കായി ജൂനിയർ ഡോക്ടര്‍ വന്നിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടി.

വരാത്ത ജൂനിയർ ഡോക്ടറുടെ മൊഴി അന്വേഷണ റിപ്പോർട്ടിൽ വന്നതെങ്ങനെയെന്നും അവര്‍ ചോദിച്ചു. റിപ്പോർട്ട് നൽകാതിരുന്നത് ഇതിനാലാകാം. സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും അതിജീവിത മീഡിയവണിനോട് പറഞ്ഞു.

Full View

Summary: Investigation report says that Dr. KV Preethi did not commit any wrongdoing in the Kozhikode Medical College ICU sexual harassment case.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News