കൊടുംചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണത്തിന് കെ.എസ്.ഇ.ബി

ഇടുക്കി,വയനാട്, ഒഴുകിയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്

Update: 2024-05-04 00:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: വേനൽച്ചൂടിൽ വെന്തുരുകയാണ് സംസ്ഥാനം. പല ജില്ലകളിലും സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി ഈമാസം 7 വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. ഇടുക്കി,വയനാട്, ഒഴുകിയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ കടന്നേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം ചൂടിനാശ്വാസമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്കും സാധ്യതയുണ്ട്. മേയ് ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

കെ.എസ്.ഇ.ബിയുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. മലബാർ മേഖലക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും. വൈകിട്ട് 7 മണി മുതൽ പുലർച്ചെ 1 മണി വരെ ഏത് സമയത്തും ലോഡ് ഷെഡിങ് ഏർപ്പെടുത്തും. ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറക്കാനുള്ള മാർഗനിർദേശങ്ങളും കെ.എസ്.ഇ.ബി പുറത്തിറക്കിയിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News