പിടി തരാതെ സ്വര്‍ണവിലയും ഇന്ധനവിലയും; പവന് 30,000 കടന്നു

ഗ്രാമിന് 65 രൂപ കൂടി പവന് 30,200 രൂപയായി

Update: 2020-01-06 05:24 GMT
Advertising

പവന് 30,000 കടന്ന് സ്വര്‍ണ വില കുതിച്ചുയരുന്നു. ഇന്ന് മുപ്പതിനായിരത്തി ഇരുനൂറ് രൂപയാണ് സ്വര്‍ണവില. പെട്രോള്‍ വിലയും വര്‍ധിക്കുകയാണ്. ഇറാന്‍-യുഎസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

സര്‍വ്വകാല റെക്കോഡുകള്‍ ഭേദിച്ചാണ് സ്വര്‍ണവിലയിലെ കുതിപ്പ്. പവന് 29,680 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് 520 രൂപ വര്‍ധിച്ച് 30,200 രൂപയായി. ഗ്രാമിന് 3775 രൂപ. ജനുവരി 1 ന് 29,000 രൂപയായിരുന്നു പവന്റെ വില. നാല് ദിവസത്തിനുള്ളില്‍ ആയിരത്തിലധികം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2019 സെപ്റ്റംബര്‍ മുതല്‍ സ്ഥിരമായി വര്‍ധിച്ചുകൊണ്ടിരുന്ന സ്വര്‍ണവില ഇറാൻ സൈനിക മേധാവി ഖാസെം സുലൈമാനിയുടെ വധത്തിനു പിന്നാലെ മേഖലയില്‍ യുദ്ധഭീതി ഉടലെടുത്തതോടെയാണ് കുത്തനെ ഉയര്‍ന്നത്. നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതാണ് കാരണം.

ഇന്ധനവിലയിലും ഇത് തന്നെയാണ് സ്ഥിതി. തിരുവനന്തപുരത്ത് പെട്രോളിന് ഇന്നലത്തേതില്‍ നിന്ന് 15 പൈസ വര്‍ധിച്ച് 79 രൂപ 14 പൈസയായി. ഡീസലിന് 22 പൈസ കൂടി 73 രൂപ 86 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 77 രൂ 66 പൈസയും ഡീസലിന് 72 രൂ 46 പൈസയും കോഴിക്കോട് പെട്രോളിന് 77 രൂ 96 പൈസയും ഡീസലിന് 72 രൂ 77 പൈസയുമാണ് ഇന്നത്തെ വില. ഇറാന്‍-അമേരിക്ക സംഘര്‍ഷാവസ്ഥ തുടര്‍ന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇനിയും ഉയരും.

Full View
Tags:    

Similar News