ഒരാള്‍ക്ക് ഒരു പദവി; മാനദണ്ഡം പാലിക്കാന്‍ കെ.പി.സി.സി പുനസംഘടനയില്‍  നിര്‍ദ്ദേശം

എം.പിമാരും എം.എല്‍.എമാരും ഭാരവാഹികളാകില്ല, 70 വയസ്സിന് മുകളിലുള്ളവരെ ഒഴിവാക്കിയാക്കാനും സാധ്യതയുണ്ട്

Update: 2020-01-15 04:47 GMT
Advertising

കെ.പി.സി.സി പുനസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേശം. ജനപ്രതിനിധികള്‍ ഭാരവാഹികള്‍ ആകേണ്ട. പ്രായ പരിധി നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്. പട്ടിക പുനക്രമീകരിക്കാനായി മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു.

ഈ ചര്‍ച്ചയാലാണ് കൃത്യമായ മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേശം നല്‍കിയത്. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കണം. എം.പിമാരും എംഎല്‍എമാരും ഭാരവാഹികളാകേണ്ട. 70 വയസ് എന്ന പ്രായ പരിധി പാലിക്കണം. 10 വർഷമായി തുടരുന്ന ഭാരവാഹികളെ മാറ്റാം എന്നിവയാണ് മാനദണ്ഡങ്ങള്‍. എന്നാല്‍ നിലവിലെ വര്‍കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനും തുടര്‍ന്നേക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചാണെങ്ങ്കില്‍ യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ബെന്നി ബഹനാൻ മാറും.

പകരം മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍ വന്നേക്കും. പി.പി തങ്കച്ചൻ, ആര്യാടൻ മുഹമ്മദ് എന്നിവരെ ഉൾപ്പെടുത്തി രാഷ്ട്രീയകാര്യസമിതിയും പുനസംഘടിപ്പിച്ചേക്കും. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും പട്ടിക നീളാനാണ് സാധ്യത. ഭാരവാഹികളുടെ എണ്ണം 75 വരെ എത്തിയേക്കും. തുടര്‍ ചര്‍ച്ചക്കായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയി ഡൽഹിയിൽ എത്തും.

Full View
Tags:    

Similar News