കവളപ്പാറ പുനരധിവാസ പദ്ധതി മുടങ്ങിയെന്ന് ഹൈക്കോടതിയില്‍ ഹരജി 

2019 ഓഗസ്റ്റ് എട്ടിനായിരുന്നു കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം. 59 പേര്‍ മരണപ്പെടുകയും 44 ഓളം വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തു

Update: 2020-02-04 16:36 GMT

കവളപ്പാറയില്‍ പുനരധിവാസ പദ്ധതി മുടങ്ങിയെന്ന് ഹൈക്കോടതിയില്‍ പരാതി. പി.വി അന്‍വര്‍ എം.എല്‍.എയും മലപ്പുറം കലക്ടറും തമ്മില്‍ ശീതസമരമെന്ന് ഹരജിയില്‍. അംഗീകരിക്കപ്പെട്ട പദ്ധതി പോലും സ്തംഭിച്ചുവെന്നും കവളപ്പാറ കോളനി കൂട്ടായ്മ നല്‍കിയ ഹരജിയില്‍ പറയുന്നു.

2019 ഓഗസ്റ്റ് എട്ടിനായിരുന്നു കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം. 59 പേര്‍ മരണപ്പെടുകയും 44 ഓളം വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തു. എന്നാല്‍ നാളിതുവരെയായിട്ടും പുനരധിവാസത്തിനായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

Advertising
Advertising

Full View

നേരത്തെ പ്രളയ പുനരധിവാസം എവിടെ വേണമെന്നതില്‍ കവളപ്പാറയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. എടക്കര ചെമ്പന്‍കൊല്ലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന 34 വീടുകള്‍ വിട്ടുകിട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, മുന്‍ നിലപാടില്‍ നിന്ന് ഒരു വിഭാഗം പിന്മാറി. സര്‍ക്കാര്‍ കണ്ടെത്തിയ ഒമ്പത് ഏക്കറില്‍ വീട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഊരുമൂപ്പന്റെ നേതൃത്വത്തില്‍ ഇവര്‍ മലപ്പുറത്തെത്തി ജില്ലാ കലക്ടറെ കണ്ടു.

Tags:    

Similar News