മലപ്പുറത്ത് കാറ്ററിങ് ഗോഡൗണിന് തീ പിടിച്ചു

ഉച്ചയ്ക്ക് 2.30 ഓടെയാണ് തീപിടുത്തമുണ്ടായത

Update: 2026-01-11 11:54 GMT

മലപ്പുറം: കീഴിശേരി അറഫ നഗർ മുറത്തിക്കൊണ്ട് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു. സമീപപ്രദേശങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമായത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചത്. ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ളവരും കരിപ്പൂരിലെ പ്രത്യേക ഫയർ എൻജിനും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിൽ നിന്നുള്ള തീ സമീപത്തെ വീടുകളിലേക്കും പടർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News