അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തലിന്റെ ലൈംഗിക ശേഷി പരിശോധിച്ചുവെന്ന് അഭിഭാഷകൻ

'ചോദ്യം ചെയ്യലിൽ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധനക്ക് സമ്മതിക്കുമോ'- ശാസ്തമംഗലം അജിത്ത്

Update: 2026-01-11 09:22 GMT

പത്തനംതിട്ട: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിന്റെ ലൈംഗികശേഷി പരിശോധിച്ചുവെന്ന് അഭിഭാഷൻ ശാസ്തമംഗലം അജിത്. ചോദ്യം ചെയ്യലിൽ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധനക്ക് സമ്മതിക്കുമോ എന്നും ശാസ്തമംഗലം അജിത്ത് ചോദിച്ചു. ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല എന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ടല്ലോ എന്ന ചോദ്യത്തോടാണ് രാഹുൽ മാങ്കൂട്ടത്തലിന്റെ അഭിഭാഷകൻ ഇങ്ങനെ പ്രതികരിച്ചത്.

'പരാതി നൽകിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുൽ മാങ്കൂട്ടത്തിൽ എത്തി പീഡിപ്പിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാറായ വ്യക്തി എന്തിനാണ് അറസ്റ്റ് ചെയ്തത്'. എന്നും ശാസ്തമംഗലം അജിത് പറഞ്ഞു. മറ്റ് രണ്ട് കേസുകളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഇന്നത്തെ അറസ്റ്റ് ബാധിക്കുമോ എന്ന ചോദ്യത്തോട് എങ്ങനെ ബാധിക്കും എന്നാണ് ശാസ്തമംഗലം അജിത് ചോദിച്ചത്.

Advertising
Advertising

പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽമാങ്കൂട്ടത്തിലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റി. പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തി ചോദ്യം ചെയ്തിരുന്നു. ശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. വൈദ്യപരിശോധനയ്ക്ക് രാഹുൽമാങ്കൂട്ടത്തലിനെ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഡിവൈഎഫ്‌ഐയും യുവമോർച്ചയുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊതിച്ചോർ വിതരണം ചെയ്താണ് പ്രതിഷേധിച്ചത്. 

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News