മഠത്തില്‍ നിന്നും തന്നെ പുറത്താക്കിയതില്‍ സംശയമുന്നയിച്ച് സിസ്റ്റര്‍ ലൂസി

തന്‍റെ അപേക്ഷ മാർപാപ്പ കണ്ടോ എന്ന് തന്നെ സംശയമുണ്ട്

Update: 2020-03-10 05:15 GMT
Advertising

മഠത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നത് വത്തിക്കാന്റെ യഥാര്‍ഥ തീരുമാനമാണോയെന്ന് സംശയമുണ്ടെന്ന് സിസ്റ്റര്‍ ലൂസി. തന്‍റെ അപേക്ഷ മാർപ്പാപ്പ കണ്ടോ എന്ന് തന്നെ സംശയമുണ്ട്. ഇപ്പോഴത്തെ തീരുമാനം കേരളത്തിൽ നിന്നുള്ള ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സ്വാധീനം മൂലമാണ്. മാർപ്പാപ്പക്ക് ഇനി നേരിട്ട് അപേക്ഷ നൽകുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

ये भी पà¥�ें- തെറ്റ് ചെയ്തെന്ന് സഭ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി

ഇപ്പോഴത്തെ തീരുമാനം കേരളത്തിൽ നിന്നുള്ള ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സ്വാധീനം മൂലമാണ്. മാർപ്പാപ്പക്ക് ഇനി നേരിട്ട് അപേക്ഷ നൽകുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. എഫ്.സി.സി മഠത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപേക്ഷ രണ്ടാം തവണയും വത്തിക്കാൻ തള്ളിയതോടെയാണ് വത്തിക്കാൻ തീരുമാനം വ്യാജമെന്ന ആരോപണവുമായി സിസ്റ്റർ ലൂസി രംഗത്തെത്തിയത് . മഠത്തിൽ നിന്ന് ഇറങ്ങി കൊടുക്കുന്ന കാര്യം ആലോചിക്കുന്നു പോലുമില്ലെന്നും സിസ്റ്റർ വ്യക്തമാക്കി.

Full View

വത്തിക്കാന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് സിസ്റ്റര്‍ ലൂസി തന്റെ അപേക്ഷ തളളിയ കാര്യം മാര്‍പാപ്പ ഉള്‍പ്പെടെ അറിഞ്ഞിട്ടുണ്ടോ എന്ന് സംശയമുന്നയിച്ചു .കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സമ്മര്‍ദ്ദം മൂലം പുറത്ത് വന്ന തീരുമെന്നാണ് ആരോപണം. ഒരു തവണകൂടി വത്തിക്കാന്‍ അപേക്ഷ നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്.‍ ഇത്തവണ നേരിട്ട് മാര്‍പ്പാപ്പക്ക് അപേക്ഷ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

Tags:    

Similar News