താക്കീത് നല്‍കിയിട്ടും നിലപാട് ആവര്‍ത്തിച്ചു: യു. പ്രതിഭ എംഎല്‍എയുടെ വിവാദ പരാമര്‍ശങ്ങള്‍ സിപിഎം ചര്‍ച്ച ചെയ്യും

കായംകുളത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളും ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യും

Update: 2020-04-05 03:41 GMT

യു.പ്രതിഭ എം എൽ എ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ വിവാദ പരാമർശങ്ങൾ സിപിഎം ജില്ലാ കമ്മറ്റി ചർച്ച ചെയ്യും. താക്കീത് നൽകിയിട്ടും ഫേസ്‍ബുക്കിലൂടെ പ്രതിഭ നിലപാട് ആവർത്തിച്ച സാഹചര്യത്തിലാണ് സംഘടനാ ചർച്ചകളിലേക്ക് വിവാദം നീങ്ങുന്നത്. കായംകുളത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളും പാർട്ടി ചർച്ച ചെയ്യും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ വീട്ടിലിരുന്ന കായംകുളം എം.എൽ.എയെ ഫേസ്‍ബുക്കിലൂടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിമർശിച്ചിരുന്നു. വിമർശകർ മനുഷ്യവൈറസ്സുകളാണെന്നായിരുന്നു ഇതിന് എം.എൽ.എ നൽകിയ മറുപടി. എംഎല്‍എയും ഡി.വൈ.എഫ്.ഐയും തമ്മിലുളള പ്രശ്നം വാര്‍ത്തയായതോടെയാണ് മാധ്യമ പ്രവര്‍ത്തകരെ യു. പ്രതിഭ അധിക്ഷേപിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ ശരീരം വിറ്റ് ജീവിക്കുകയാണെന്ന നിലപാട് തിരുത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടും പ്രതിഭ വഴങ്ങിയില്ല. വീണ്ടും ഫേസ്‍ബുക്കിലിട്ട കുറിപ്പിൽ താൻ ചില മാധ്യമ പ്രവർത്തകരെ ഉദ്ദേശിച്ചാണ് ആക്ഷേപമുന്നയിച്ചതെന്നായിരുന്നു വിശദീകരണം.

Advertising
Advertising

ये भी पà¥�ें- ‘’മാധ്യമപ്രവര്‍ത്തകര്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിലും നല്ലത്’’ യു. പ്രതിഭ  എം.എല്‍.എ

ജില്ലാ സെക്രട്ടറിയുടെ താക്കീത് പോലും അവഗണിച്ച് നിരന്തരം ഫേസ്‍ബുക്കിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയ സാഹചര്യത്തിലാണ് വിഷയം ജില്ലാ കമ്മിറ്റിയിലേക്ക് നീങ്ങിയത്. കോവിഡ് 19 ന്റെ ഭാഗമായുളള നിയന്ത്രണങ്ങള്‍ മാറിയാലുടന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം തന്നെ കായംകുളത്തെ വിഭാഗീയ പ്രശ്നങ്ങളിലും സംഘടനാ നടപടി ഉണ്ടാകും. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിച്ചിഴച്ചെന്നും പൊതു സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നുമുള്ള വിലയിരുത്തലാണ് ജില്ലാ നേതൃത്വത്തിനുള്ളത്. നിയമസഭാ തെരെഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഈ സമയത്ത്

ये भी पà¥�ें- ‘’എല്ലാ മാധ്യമപ്രവര്‍ത്തകരേയും ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്’’ വിശദീകരണവുമായി യു. പ്രതിഭ എം.എല്‍.എ

കായംകുളത്തെ പാർട്ടിക്കുള്ളിലെ ചേരിപ്പോരിന്മേൽ സി പി എം കർശന നടപടിയെടുത്തേക്കും.

Full View
Tags:    

Similar News