പ്രവാസികളെ തിരിച്ചെത്തിക്കണം: യുഡിഎഫ് ധര്‍ണ

Update: 2020-04-27 07:19 GMT
Advertising

കോവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ പ്രതിഷേധം. നെടുമ്പാശ്ശേരിയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍റെ നേതൃത്വത്തിലും കരിപ്പൂരില്‍ മുസ്‍ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിലുമാണ് സമരം നടന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു സമരങ്ങള്‍.

Full View

വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ചാർട്ടേഡ് ഫ്‌ളൈറ്റിൽ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് ജനപ്രതിനിധികൾ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനിലൂടെ ധര്‍ണ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് ധർണയിൽ പങ്കെടുക്കുന്നത്.

Full View

മറ്റെല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ ചാർട്ടേഡ് ഫ്‌ളൈറ്റിൽ തിരികെ എത്തിച്ചെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. പ്രവാസികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിന് സമീപം ലീഗ് നടത്തിയ ഉപവാസ സമരത്തില്‍ എംഎൽഎമാരും എംപിമാരും പങ്കെടുത്തു. സർക്കാർ നിസംഗത തുടർന്നാൽ വലിയ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലബാർ ഡവലപ്മെന്റ് ഫോറം കോഴിക്കോട് എയർ ഇന്ത്യ ഓഫീസിന് മുന്നിൽ നടത്തിയ ധർണ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നാട്ടിൽ എത്തുന്നവർക്ക് പ്രായോഗികമായ ക്വാറന്റൈൻ സൌകര്യം ഏർപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.

Tags:    

Similar News