സ്പ്രിന്‍ക്ലര്‍ വിവാദത്തിന് പിന്നാലെ സ്വര്‍ണക്കടത്ത്: ഇടത് മുന്നണി രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുന്നു

സ്പ്രിന്‍ക്ലര്‍ വിവാദത്തിന് പിന്നാലെ ഐടി സെക്രട്ടറിയെ മാറ്റിയിരുന്നെങ്കില്‍‍ ഇപ്പോഴത്തെ വിവാദത്തിലേക്ക് സര്‍ക്കാരിനെ വലിച്ചിഴക്കില്ലായിരുന്നുവെന്നാണ് സിപിഐ വിലയിരുത്തല്‍.

Update: 2020-07-10 02:37 GMT

ഇടത് മുന്നണി രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കുകയാണ് സ്വര്‍ണ്ണക്കടത്ത് കേസ്. സ്പ്രിന്‍ക്ലര്‍ വിവാദത്തിന് പിന്നാലെ ഐടി സെക്രട്ടറിയെ മാറ്റിയിരുന്നെങ്കില്‍‍ ഇപ്പോഴത്തെ വിവാദത്തിലേക്ക് സര്‍ക്കാരിനെ വലിച്ചിഴക്കില്ലായിരുന്നുവെന്നാണ് സിപിഐ വിലയിരുത്തല്‍. ആരോപണം ഉയര്‍ന്നയുടനെ നടപടിയെടുത്ത സര്‍ക്കാര്‍ തീരുമാനം മാതൃകാപരമാണെന്ന് സിപിമ്മും വാദിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധത്തില്‍ അന്തര്‍ദേശീയ തലത്തില്‍ അടക്കം സര്‍ക്കാരിന് വലിയ പ്രശംസ കിട്ടിയതിനിടയിലാണ് സ്പ്രിന്‍ക്ലര്‍ വിവാദം ഉയര്‍ന്നത്. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയെടുത്ത തീരുമാനത്തിന് പിന്നില്‍ എം ശിവശങ്കറാണെന്ന പരാതി സിപിഐ അന്നേയുണ്ട്. സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിക്കുന്ന ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടെങ്കിലും വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സര്‍ക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന് വരാന്‍ ശിവശങ്കര്‍ തന്നെ കാരണമായതില്‍ സിപിഐയുടെ അതൃപ്തി ചെറുതല്ല. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ പോലെ ഇടയ്ക്ക് പെരുമാറുന്നുവെന്ന കാനത്തിന്‍റെ ആരോപണം സിപിഐയുടെ അതൃപ്തി വ്യക്തമാക്കുന്നതാണ്.

Advertising
Advertising

പ്രതിപക്ഷം ഉന്നയിക്കുന്ന ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രധാന ഘടകക്ഷി തന്നെ ഏറ്റ് പറയുന്നതില്‍ സിപിഎമ്മിന് കടുത്ത എതിര്‍പ്പുണ്ട്. ഒരു ഉദ്യോഗസ്ഥനെതിരെ തെളിവുകളില്ലാതെ വെറും ആരോപണം മാത്രം ഉയര്‍ന്നപ്പോള്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. മുന്നണി ബന്ധത്തെ ബാധിക്കാത്ത തരത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കാനുള്ള നീക്കങ്ങള്‍ സിപിഎമ്മും ആരംഭിച്ചിട്ടുണ്ട്.

Full View
Tags:    

Similar News