സംസ്ഥാനത്ത് ഇടത് തരംഗം LIVE BLOG
കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്ത് എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. ആകെയുള്ള 15 ൽ 10 സീറ്റുകൾ നേടിയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്
തെരഞ്ഞെടുപ്പ് ജയം കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമാകുന്നു, ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ കൂടി തകര്‍ന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്തി ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസ് ഗൗരവമായി പരിശോധിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തോല്‍വിയുടെ കാരണങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും, ലീഗിന്റെ ശക്തി കേന്ദ്രങ്ങള്‍ ഭദ്രമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ജയം വര്‍ഗീയ ധ്രുവീകരണത്തിനുള്ള മറുപടിയെന്ന് സീതാറാം യെച്ചൂരി.
തോല്‍വിയുടെ പ്രധാന കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. സര്‍ക്കാറിന്റെ അഴിമതി ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല, കോണ്‍ഗ്രസ് പുനസംഘടന പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല, ജംബോ കമ്മറ്റികളെക്കുറിച്ച് പുനപരിശോധിക്കണമെന്നും കെ.സുധാകരന്‍
കാരാട്ട് ഫൈസലിന്‍റെ വിജയാഹ്ലാദ പ്രകടനത്തിൽ സി.പി.എം പ്രവർത്തകരും. സി.പി.എം പതാക പിടിച്ചാണ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തുന്നത്. ചുണ്ടപ്പുറം വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ട് പോലും ലഭിച്ചിരുന്നില്ല
ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് തോറ്റു. വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു.
പാലക്കാട് ജില്ലയിൽ ഇടത് ആധിപത്യം. 7 നഗരസഭകളിൽ 5ലും ഇടതു പക്ഷം അധികാരത്തിൽ യു.ഡി.എഫിൽ നിന്ന് മൂന്ന് നഗരസഭകൾ പിടിച്ചെടുത്തു. പട്ടാമ്പി, ചെർപ്പുളശ്ശേരി, ചിറ്റൂർ - തത്തമംഗലം നഗരസഭകൾ പിടിച്ചെടുത്തു. ഷൊർണ്ണൂർ , ഒറ്റപ്പാലം നഗരസഭകൾ നിലനിർത്തി.
മുഹമ്മ പഞ്ചായത്തിൽ സി.പി.എം വിമതനായി മത്സരിച്ച ലതീഷ് ബി. ചന്ദ്രൻ ജയിച്ചു. വി.എസിന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയായിരുന്ന ലതീഷിനെ അടുത്തിടെ കോടതി വെറുതെ വിട്ടിരുന്നു.
കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫിന് ജയം. യു.ഡി.എഫ് കേവല ഭൂരിപക്ഷം നേടി. ആകെയുള്ള 55 വാർഡിൽ 28 ഇടത്ത് യു.ഡി.എഫ് വിജയിച്ചു.
വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ മുഴുവൻ സീറ്റുകളും എല്‍.ഡി.എഫ് നേടി. 17 സീറ്റുകളിലും ഇടതുമുന്നണി വിജയിച്ചു. കൽപറ്റ നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 13ഉം സീറ്റും നേടി.
കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്ത് എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. ആകെയുള്ള 15 ൽ 10 സീറ്റുകൾ നേടിയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്. കേരള കോൺഗ്രസ് ജോസ് വിഭാഗം മൂന്ന് സീറ്റുകളിൽ വിജയിച്ചു.
കെ.പി.സി.സി സെക്രട്ടറിയെ കോൺഗ്രസ് വിമതൻ തോൽപിച്ചു. പാലക്കാട് നഗരസഭയിൽ യു.ഡി.എഫ്. ജില്ലാ ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ പി. ബാലഗോപാൽ തോറ്റു. കുന്നത്തൂര്‍ മേടില്‍ 24ാം വാര്‍ഡില്‍ കോൺഗ്രസ് വിമതൻ എഫ്.ബി ബഷീർ ആണ് ജയിച്ചത്.
അലൻ ഷുഹൈബിന്‍റെ പിതാവ് കോഴിക്കോട് വലിയങ്ങാടി വാർഡിൽ തോറ്റു. യു.ഡി.എഫ് സ്ഥാനാർഥിയാണ് ഈ വാർഡിൽ ജയിച്ചത്.
രാജക്കാട് പഞ്ചായത്ത് ഏഴാംവാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി സതി കുഞ്ഞുമോൻ ജയിച്ചു.മന്ത്രി എം.എം മണിയുടെ മകളാണ്.കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാർഡിൽ എൽ.ഡി.എഫിന് ജയം. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് എൽജെഡി സ്ഥാനാർഥി ജയിച്ചത്.
പാലായിൽ ചരിത്രം കുറിച്ച് എൽ.ഡി.എഫ്. ജോസ് കെ മാണിക്ക് തേരോട്ടം. പാലാ നഗരസഭാ രൂപീകരിച്ച ശേഷം ആദ്യമായി എൽ.ഡി.എഫ് ഭരണത്തിലേക്ക്. ജോസ് വിഭാഗത്തിന് 9 സീറ്റുകള്‍ ലഭിച്ചു.
തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ തോറ്റു. കരിക്കകം ഡിവിഷനിലാണ് തോറ്റത്.
കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനിൽ കാരാട്ട് ഫൈസൽ വിജയിച്ചു. വിമതനായിട്ടാണ് ഫൈസല്‍ ഇവിടെ മത്സരിച്ചത്. എല്‍.ഡി.എഫിന് ഇവിടെ 7 വോട്ടാണ് ലഭിച്ചത്.
തൊടുപുഴയിൽ തകർന്നടിഞ്ഞ് ജോസഫ്. നഗരസഭയിൽ മത്സരിച്ച ഏഴിൽ അഞ്ച് സീറ്റുകളിലും തോറ്റു. നഷ്ടമുണ്ടാക്കാതെ ജോസ് വിഭാഗം മത്സരിച്ച നാലിൽ രണ്ട് സീറ്റിൽ ജയിച്ചു.കഴിഞ്ഞ തവണയും രണ്ട് സീറ്റിൽ ജയിച്ചിരുന്നു.
ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി യു.ഡി.എഫിന്. ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. ഭരണത്തിലിരുന്ന എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.
കൊച്ചി കോർപറേഷൻ കറുകപ്പിള്ളി ഡിവിഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് വിജയിച്ചു. കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ പ്രേകുമാർ തോറ്റു.
മുക്കം നഗരസഭയില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല. യു.ഡി.എഫിനും എല്‍.ഡി.എഫിനും 15 സീറ്റുകൾ വീതം ലഭിച്ചു. സ്വതന്ത്ര ലീഗ് വിമതനായ അബ്ദുൽ മജീദിന്‍റെ നിലപാട് നിർണായകം. വോട്ടർമാരോട് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അബ്ദുൽ മജീദ് പറഞ്ഞു. ഇവിടെ ബി.ജെ.പിക്ക് രണ്ട് സീറ്റുണ്ട്.
താനൂർ നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തി. യു.ഡി.എഫിന് 31 സീറ്റും എല്‍.ഡി.എഫിന് ആറും ബി.ജെ.പിക്ക് 7ഉം സീറ്റും ലഭിച്ചു.
തൃശൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ തോറ്റത്.
ഈരാറ്റുപേട്ട നഗരസഭ ആറാം വാർഡിൽ വെൽഫയർ പാർട്ടി സ്ഥാനാർഥി എസ്.എസ്.കെ നൗഫൽ വിജയിച്ചു. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ 65 വോട്ടിന് പരാജയപ്പെടുത്തി. എൽ.ഡി.എഫ് വാർഡിൽ മൂന്നാമത്.
കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ ലീഗ് - വെൽഫെയർ സഖ്യത്തിന് ജയം. ആകെയുള്ള 13 സീറ്റിൽ 8 ഇടത്താണ് സഖ്യം വിജയിച്ചത്. കോൺഗ്രസും ലീഗും ഇവിടെ വെവ്വേറെയാണ് മത്സരിച്ചത്. ബി.ജെ.പി രണ്ടും എൽ.ഡി.എഫ് രണ്ടും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.
ആലപ്പുഴ നഗരസഭയില്‍ എല്‍.ഡി.എഫ് അട്ടിമറി ജയത്തിലേക്ക്. കായംകുളത്ത് എല്‍.ഡി.എഫ് മുന്നേറ്റം. ഹരിപ്പാടും ചേര്‍ത്തലയും ഒപ്പത്തിനൊപ്പമാണ്. ചെങ്ങന്നൂരിലും മാവേലിക്കരയിലും എന്‍.ഡി.എ ലീഡ് ചെയ്യുകയാണ്.
പാലായിൽ ജോസഫ് വിഭാഗത്തെ നയിച്ച മുൻ നഗരസഭ ചെയര്‍മാന്‍ കുരിയാക്കോസ് പടവന് പരാജയം. ജോസ് കെ മാണി വിഭാഗം സ്ഥാനാർഥി ആന്‍റോ പന്തടിഞ്ഞാറേക്കരയാണ് ഇവിടെ ജയിച്ചത്.
കൊച്ചി കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എം.അനില്‍കുമാര്‍ വിജയിച്ചു. യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ ഇവിടെ ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു.
കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ യു.ഡി.എഫ് അക്കൗണ്ട് തുറന്നു. അഡൂർ വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്
കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി ഡോ. പി.എൻ അജിത പരാജയപ്പെട്ടു.
പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി വാർഡ് 15ല്‍ ലീഗ് വിമതൻ പച്ചീരി ഫാറൂഖ് ജയിച്ചു. സീറ്റ് നിഷേധത്തെ തുടർന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
മുക്കം മുനിസിപ്പാലിറ്റിയില്‍ മൂന്ന് വാർഡുകളില്‍ വെല്‍ഫെയര്‍ പാർട്ടിക്ക് ജയം. മുക്കത്ത് യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി പത്മകുമാരി വിജയിച്ചു. ഒരു വോട്ടിനാണ് യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാലിനെ പരാജയപ്പെടുത്തിയത്.
മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റു. വളാഞ്ചേരി നഗരസഭയിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.
കൊടുവള്ളി ഒന്നാം ഡിവിഷനിൽ എല്‍.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ബഷീറിന് ലഭിച്ചത് വെറും 5 വോട്ട്.
നിലമ്പൂർ നഗരസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. നിലമ്പൂരിൽ വാർഡ് രണ്ടു കോവിലകത്ത്മുറിയില്‍ എന്‍.ഡി.എ ജയിച്ചു.
83 പഞ്ചായത്തുകളിലും 36 മുന്‍സിപ്പാലിറ്റികളും യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്. 31 നഗരസഭകള്‍ ഇടതിനൊപ്പമാണ്. കൊടുവള്ളി നഗരസഭ ഒന്നാം ഡിവിഷനില്‍ യു.ഡി.എഫ് വിജയിച്ചു. ചങ്ങനാശ്ശേരി നഗരസഭയില്‍ മൂന്നിടത്ത് എന്‍.ഡി.എക്കാണ് വിജയം.
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നില്‍. അഴിയൂരും കോടഞ്ചേരിയും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. കോഴിക്കോട് ഏറാമലയില്‍ ആര്‍.എം.പി-യു.ഡി.എഫ് സഖ്യം ലീഡ് ചെയ്യുകയാണ്. കോഴിക്കോട് ചേറോട് പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നിലാണ്.
കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു. എന്‍.വേണുഗോപാലാണ് ഒരു വോട്ടിന് പരാജയപ്പെട്ടത്.
റിട്ടേണിംഗ് ഓഫീസര്‍ എത്താത്തത് മൂലം തിരുവില്വാമല പഞ്ചായത്ത് വോട്ടെണ്ണൽ തുടങ്ങിയില്ല. ഏഴ് മണിക്ക് എത്തേണ്ട റിട്ടേണിംഗ് ഓഫീസർ എട്ടരക്കാണ് എത്തിയത്. കൗണ്ടിംഗ് ഏജന്‍റുമാര്‍ പ്രതിഷേധിക്കുന്നു.
25 നഗരസഭകളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്. 21 നഗരസഭകളില്‍ ഇടതാണ് മുന്നില്‍. പഞ്ചായത്തുകളില്‍ എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. മുക്കം നഗരസഭയില്‍ യു.ഡി.എഫാണ് മുന്നില്‍.
കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗ് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച മുൻ നഗരസഭ വൈസ് ചെയർമാൻ എപി മജീദ് മാസ്റ്റർ വിജയിച്ചു. 56 വോട്ടുകൾക്കാണ് മജീദ് മാസ്റ്റർ വിജയിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ഫല സൂചനകള്‍ എല്‍.ഡി.എഫിന് അനുകൂലം. വര്‍ക്കല മുന്‍സിപ്പാലിറ്റിയിലും പാലാ മുന്‍സിപ്പാലിറ്റിയിലും എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ എന്‍.ഡി.എ ലീഡ് ചെയ്യുകയാണ്. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലും എല്‍.ഡി.എഫാണ് മുന്നില്‍. തൊടുപുഴയില്‍ യു.ഡി.എഫിനാണ് ലീഡ്.
കൊല്ലം കോര്‍പ്പറേഷനിലും തിരുവനന്തപുരം കോര്‍പ്പറേഷനിലും ഇടതുമുന്നണിയാണ് മുന്നില്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും എല്‍.ഡി.എഫ് മുന്നിലാണ്.