മന്ത്രിമാർക്ക് പിന്നാലെ സ്പീക്കറും ഗവർണറെ കണ്ടു; പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ ഗവർണറുടെ അനുമതി

പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി സ്പീക്കറുടെ ഓഫീസ്. പി ശ്രീരാമകൃഷ്ണന്‍ രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.

Update: 2020-12-26 12:29 GMT
Advertising

പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി സ്പീക്കറുടെ ഓഫീസ്. പി ശ്രീരാമകൃഷ്ണന്‍ രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ആദ്യം അനുമതി തേടിയ രീതിയില്‍ ഗവര്‍ണര്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു. സഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണറെ അറിയിച്ചു.

സര്‍ക്കാര്‍ നേരിട്ട വലിയ പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. മന്ത്രിമാരായ എ.കെ ബാലനും വി.എസ് സുനില്‍കുമാറും നടത്തിയ സമവായ നീക്കത്തിന് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഗവര്‍ണറെ കണ്ടതോടെയാണ് പ്രശ്ന പരിഹാരത്തിന്‍റെ സാധ്യതകള്‍ തുറന്നത്. 31ന് പ്രത്യേക സഭ സമ്മേളനം ചേരാന്‍ അനുമതി നല്‍കുമെന്ന് സ്പീക്കറെ ഗവര്‍ണര്‍ അറിയിച്ചു. അതേസമയം തന്നെ തനിക്കുള്ള അതൃപ്തി മന്ത്രിമാരോട് പങ്കുവെച്ചത് പോലെ സ്പീക്കറോടും ഗവര്‍ണര്‍ പറഞ്ഞു. 23ന് സഭ ചേരാന്‍ അനുമതി തേടിയ രീതിയിലെ കടുത്ത അതൃപ്തിയാണ് ഗവര്‍ണര്‍ സ്പീക്കറെ അറിയിച്ചത്.

അതിനിടെ മന്ത്രിമാരോട് ഗവര്‍ണര്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നം കേരളത്തെ ബാധിക്കുന്നതാണെന്നും അതുകൊണ്ട് വിഷയത്തിന് അടിയന്തിര പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. സഭ നടത്താന്‍ രേഖാമൂലമുള്ള അനുമതി തിങ്കളാഴ്ചയോടെ ലഭിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

Full View
Tags:    

Similar News