മീഡിയവൺ ഫെയ്‌സ് ഓഫ് കേരള പ്രഖ്യാപനം ഇന്ന്

പ്രഖ്യാപന ചടങ്ങ് രാത്രി എട്ട് മണിക്ക് മീഡിയവൺ ടിവിയിൽ സംപ്രേഷണം ചെയ്യും

Update: 2021-12-31 02:21 GMT
Advertising

2021ലെ കേരളത്തിന്റെ വാർത്താ മുഖത്തെ തെരഞ്ഞെടുക്കുന്ന മീഡിയവൺ ഫെയ്‌സ് ഓഫ് കേരള പ്രഖ്യാപനം ഇന്ന്. പ്രഖ്യാപന ചടങ്ങ് രാത്രി എട്ട് മണിക്ക് മീഡിയവൺ ടിവിയിൽ സംപ്രേഷണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗം പി.ആർ. ശ്രീജേഷ്, ഗവേഷക ദീപ പി. മോഹനൻ എന്നിവരാണ് ഫെയ്‌സ് ഓഫ് കേരള പട്ടികയിലുള്ളത്.

Full View

മീഡിയവൺ എഡിറ്റോറിയൽ ടീം നിർദേശിച്ച പത്തംഗ പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയ നാല് പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്. വിദഗ്ധ പാനലിന്റെ അഭിപ്രായവും പ്രേക്ഷകരുടെ വോട്ടും പരിഗണിച്ചാണ് ഇവരിൽ നിന്ന് വാർത്താമുഖത്തെ കണ്ടെത്തുന്നത്. നിയമവിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ, എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ, വിദ്യാഭ്യാസ പ്രവർത്തക ഡോ. ഷംഷാദ് ഹുസൈൻ, സാമൂഹ്യനിരീക്ഷകൻജീവൻ ജോബ് തോമസ് എന്നിവരാണ് വിദഗ്ധ പാനൽ അംഗങ്ങൾ.

2021 MediaOne Face of Kerala announced today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News