ശബരിമലയല്ല വികസനമാണ് പ്രധാന ചര്‍ച്ചാ വിഷയം, 110 സീറ്റുമായി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും: കടകംപള്ളി

എന്‍.എസ്.എസിന്‍റെ വിമര്‍ശനത്തിന് മറുപടി പറയാതെ കടകംപള്ളി സുരേന്ദ്രന്‍ ഒഴിഞ്ഞുമാറി

Update: 2021-03-28 03:06 GMT

എന്‍.എസ്.എസിന്‍റെ വിമര്‍ശനത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി കടകംപള്ളി സുരേന്ദ്രന്‍. എന്‍.എസ്.എസ്സടക്കം എല്ലാ സാമുദായിക വിഭാഗങ്ങളുമായും മുന്നണിക്ക് അടുപ്പമാണുള്ളത്. ശബരിമലയല്ല, വികസനമാണ് പ്രധാന ചര്‍ച്ചാ വിഷയം. 110 സീറ്റുമായി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

സംസ്ഥാനത്തെ ദേവസ്വം മന്ത്രിയായ കടകം പള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് നിന്നാണ് ജനവിധി തേടുന്നത്. വിജയപ്രതീക്ഷ വളരേയേറെയുണ്ടെന്ന് കടകം പള്ളി പറഞ്ഞു. ഓരോ ദിവസവും വിജയപ്രതീക്ഷ വളരെയേറെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലമാണുള്ളത്. കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്ന് ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പറയുന്നു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News