ലവ് ജിഹാദ് - ജോസ് കെ മാണിയുടെ അഭിപ്രായം : ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി

ആർ.എസ്.എസ് വാദങ്ങളുടെ മെഗാഫോണായി എൽ.ഡി.എഫ് ഘടക കക്ഷികൾ മാറിയത് അത്യന്തം അപകടകരമാണ്

Update: 2021-03-29 05:32 GMT
Advertising

ലവ് ജിഹാദ് ആരോപണം സംബന്ധിച്ച് ഇടതു മുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മതസ്പർദ്ധയും സമുദായ സംഘർഷവും സൃഷ്ടിച്ച് തുടർഭരണം നേടിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണോ ജോസിന്റെ ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട് സംഘ്പരിവാറിന് അവസരമൊരുക്കാനാണ് ഈ നീക്കങ്ങൾ ഇടവരുത്തുക.

കോടതിയും പോലീസും എല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച്ച ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണി പുലർത്തുന്ന അതേ നിലപാട് തന്നെയാണോ ഇടതുമുന്നണിയിലെ മറ്റ് ഘടക കക്ഷികൾക്കെന്നും അവർ വ്യക്തമാക്കണം. ആർ.എസ്.എസ് വാദങ്ങളുടെ മെഗാഫോണായി എൽ.ഡി.എഫ് ഘടക കക്ഷികൾ മാറിയത് അത്യന്തം അപകടകരമാണ്. മതേതര ജനാധിപത്യ സമൂഹം ഇടതു മുന്നണിയുടെ വർഗീയ ധ്രൂവീകരണ നീക്കങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News