മലക്കംമറിഞ്ഞ് തെര. കമ്മീഷന്‍; രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകില്ല

തെരഞ്ഞെടുപ്പ് കാര്യത്തിൽ തിങ്കളാഴ്ച നിലപാടറിയിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു

Update: 2021-03-30 14:27 GMT

സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പതിനാലം നിയമസഭയുടെ കാലാവധി കഴിയും മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം ഹൈക്കോടതിയെ അറിയിച്ച കമ്മീഷൻ മിനുട്ടുകൾക്കുള്ളിൽ നിലപാട് പിൻവലിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കാര്യത്തിൽ തിങ്കളാഴ്ച നിലപാടറിയിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News