"വികസന കാര്യത്തില്‍ ഒരു എല്‍.ഡി.എഫ്-യു.ഡി.എഫ് താരതമ്യത്തിന് തയ്യാറുണ്ടോ ?"

വികസനത്തിന്റെ കാര്യത്തിൽ സർക്കാറുകളെ വിലയിരുത്താൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Update: 2021-04-01 01:24 GMT

വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ പ്രകടനം എൽ.ഡി.എഫ് സർക്കാറുമാമായി താരതമ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷവുമായി എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലയളവിനെ താരതമ്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവ് ധൈര്യം കാണിക്കുമോ, ചർച്ചക്ക് പ്രതിപക്ഷ നേതാവ് തയാറാണോയെന്നും വികസനത്തിന്റെ കാര്യത്തിൽ സർക്കാറുകളെ വിലയിരുത്താൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Advertising
Advertising

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News