ആലപ്പു‌ഴയില്‍ നേട്ടമുണ്ടാക്കാന്‍ മുന്നണികള്‍; ഇടതുകോട്ട നിലനിര്‍ത്താനുറച്ച് എല്‍.ഡി.എഫ്

കായംകുളത്ത് അട്ടിമറി വിജയം അവകാശപ്പെടുന്ന യു.ഡി.എഫ്, തോമസ് ഐസകും ജി.സുധാകരനും മത്സര രംഗത്തില്ലാത്തത് നേട്ടമാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു

Update: 2021-04-03 02:31 GMT

എക്കാലവും ഇടതുപക്ഷത്തിന് മേല്‍ക്കൈ നല്‍കിയിരുന്ന ആലപ്പുഴ ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ഇത്തവണ തീപാറും പോരാട്ടമാണ് നടക്കുന്നത്.

കായംകുളത്ത് അട്ടിമറി വിജയം അവകാശപ്പെടുന്ന യു.ഡി.എഫ്, തോമസ് ഐസകും ജി.സുധാകരനും മത്സര രംഗത്തില്ലാത്തത് നേട്ടമാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ ആലപ്പുഴയുടെ ഇടത് പാരമ്പര്യത്തിന് ഇളക്കം തട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്.

2016ല്‍ ആലപ്പുഴയിലെ ഒമ്പതിൽ എട്ട് നിയമസഭാ സീറ്റും എൽഡിഎഫിനൊപ്പമായിരുന്നു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരൂർ നഷ്ടപ്പെട്ടു. ഇത്തവണ അരൂരിൽ ഉൾപ്പെടെ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ ജി സുധാകരനും തോമസ് ഐസക്കും മത്സരിക്കാനില്ലാത്ത അമ്പലപ്പുഴയും ആലപ്പുഴയും പോരാട്ടം കനത്തുവെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. ഇരുവരെയും സജീവമാക്കി തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി.

Advertising
Advertising

എൽ.ഡി.എഫിന് ആശങ്കയുള്ള ആലപ്പുഴയും അമ്പലപ്പുഴയും യു.ഡി.എഫിന്‍റെ പ്രതീക്ഷയാണ്. അരൂർ നിലനിർത്തുന്നതിനൊപ്പം കായംകുളത്ത് യുവ സ്ഥാനാർഥിയിലൂടെ അട്ടിമറി വിജയവും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ചേർത്തലയാണ് യു. ഡി.എഫ് വിജയം അവകാശപ്പെടുന്ന മറ്റൊരു മണ്ഡലം.

ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട്, അരൂർ എന്നിവയാണ് മുന്നേറ്റമുണ്ടാകുമെന്ന് എന്‍.ഡി.എ പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍. എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ ആലപ്പുഴയിലെ ജയപരാജയം നിർണയിക്കുന്നതിൽ പ്രധാനമാണ്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News